കൊളംബോ: ശ്രീലങ്കയിൽ വയോജനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. കൊളംബോയിൽനിന്ന് 55 കിലോമീറ്റർ അകലെ അംഗുരുവട്ടോതയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഇന്നലെ തുടർന്ന പരിശോധനയിൽ ഏഴു മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഉയരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 51 അന്തേവാസികളെ ഒഴിപ്പിച്ചു മാറ്റി. പൊള്ളലേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയോജനകേന്ദ്രത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള കേന്ദ്രവും ഇവിടെ പ്രവർത്തിച്ചിരുന്നു. മരിച്ചവരിൽ 17 വയസുള്ള ബാലനും ഉൾപ്പെടുന്നു.